മുണ്ടക്കയം ടി.ആർ. ആൻഡ്.ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം; ഭീതിയോടെ തൊഴിലാളികളും, പ്രദേശവാസികളും
മുണ്ടക്കയം ഈസ്റ്റ് . ടി.ആർ. ആൻഡ്.ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം. തുരത്താൻ വനപാലകർ ശ്രമിക്കുന്നതിനിടെ ആനക്കുട്ടം തൊഴിലാളികൾക്കു നേരെ ഓടി അടുത്തു. രക്ഷപ്പെടാൻ ഓടുന്നതിനിടെ ഒരാൾക്ക് വീണു പരുക്ക് പറ്റി .
തിങ്കളാഴ്ച രാവിലെ കടമാൻ കുളം ഭാഗത്താണു സംഭവം. കുട്ടിയാന ഉൾപ്പെടെ 24 കാട്ടാനകൾ എസ്റ്റേറ്റിലെ തോടിനു സമീപം നിലയുറപ്പിച്ചിരുന്നു.സ്ഥലത്ത് എത്തിയ വനപാലകർ ആനകളെ തുരത്താൻ ശ്രമം ആരംഭിച്ചു. തൊഴിലാളികളോടു സുരക്ഷിതമായി മാറി നിൽക്കാനും അറിയിച്ചു. എന്നാൽ തോട്ടിൽ നിന്ന് ഓടിക്കയറിയ ആനകുട്ടം പെട്ടെന്ന് വഴി തിരിഞ്ഞ് തൊഴിലാളികൾ നിന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു.
ആനകൾ വരുന്നതു കണ്ട് ഓടുന്നതിനിടെ വീണ് സുപ്പർ വൈസർ ശരത് ഒറ്റപ്ലാക്കലിന്റെ കാലിനാണു പരുക്കേറ്റത്.
ഒൻപത് സ്ത്രീകളും, രണ്ട് പുരു ഷന്മാരും ആണു ആനയുടെ മുൻപിൽ നിന്നു രക്ഷപ്പെട്ടത്. ആനക്കുട്ടം പതിവായി എസ്റ്റേറ്റിന്റെ പല മേഖലകളിലായി എത്തുന്നത് തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നു.ആനകളെ ഭയന്നു പുലർച്ചെ ടാപ്പിങ്ങിനു പോലും തൊഴിലാളി കൾ മടിക്കുന്നു.
ആന, കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണങ്ങൾ ഓരോ ദിവസവും വർധിക്കുമ്പോഴും ജനങ്ങളുടെ ജീവനു സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.