KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

CPI(M) കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പുതിയതായി നിർമ്മിച്ച CPI(M) കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസ് ( സീതാറാം യച്ചൂരി ഭവൻ ) മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ മൂന്നുനിലകളിലായി പുതുതായി നിർമ്മിച്ച സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ( സീതാറാം യച്ചൂരി ഭവൻ) മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു.

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനുശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു‌. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ സമാപനം കുറിച്ചാണ് പൊതുസമ്മേളനം നടന്നത്.

ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, മുതിർന്ന നേതാവ് വൈക്കം വി ശ്വൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി ഷാന വാസ്, തങ്കമ്മ ജോർജ്കുട്ടി, ഗിരീഷ് എസ് നായർ, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, പി എൻ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ഓഫീസ് രൂപകൽ
പ്പന ചെയ്ത ദീപു വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. പന്ത്രണ്ടാം ക്ലാസുകാരി അഫീഫ നജീബ് വരച്ച മുഖ്യമന്ത്രിയുടെ ചി ത്രം മുഖ്യമന്ത്രിക്ക് കൈമാറി.

കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് സ്വാഗത വും ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തിനുശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സിനെ ഗാനമേളയും നടന്നു.

error: Content is protected !!