അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോൾ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വേദിയാകുന്ന അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ വച്ച് നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന അന്തർ സർവകലാശാല 3 x 3 ബാസ്ക്കറ്റ് ബോൾ പുരുഷ വനിതാ മത്സരങ്ങൾ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് , അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് എന്നീ കോളജുകളിലെ കോർട്ടുകളിൽ വച്ചാണ് മത്സരങ്ങൾ നടക്കുക . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സർവകലാശാലകളിൽ നിന്നുള്ള പുരുഷ – വനിതാ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഖിലേന്ത്യാ മത്സരത്തിന് വേദിയൊരുങ്ങുന്നത് .
സ്വാഗതസംഘത്തിന്റെ ഉദ്‌ഘാടനവും ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനവും പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കൽ അധ്യക്ഷനായിരുന്നു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ് , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ ശശികുമാർ, ജില്ലാ പഞ്ചായത്തംഗം കുമാരി പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ റ്റി ജെ, പഞ്ചായത്തങ്ങളായ ശാലിമ്മ ജെയിംസ്, ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡൻറ് അബ്ദുൾ അസീസ്, സെക്രട്ടറി = ബിജി കമാൽ, കാഞ്ഞിരപ്പള്ളി മീഡിയ സെന്റർ സെക്രട്ടറി രതീഷ് മറ്റത്തിൽ, കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബസാർ മനോജ് പാലക്കുടി, ജൂബിലി ആഘോഷ കൺവീനർ ബിനോ പി ജോസ്,റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫ സി എ തോമസ് , പിടിഎ വൈസ് പ്രസിഡൻറ് എലിസബത്ത് അലക്സ് , കോളേജ് യൂണിയൻ ചെയർമാൻ ഫെബിൻ ജോസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്ഷാധികാരിയായി വിവിധ കമ്മിറ്റികൾ മത്സരത്തിന്റെ വിജയത്തിനായിപ്രവർത്തനം ആരംഭിച്ചു . മത്സരത്തിലൂടെ തിരഞ്ഞെടുത്ത ലോഗോ ഡിസൈൻ ചെയ്തത് നെടുങ്കണ്ടം എംഇഎസ് കോളേജ് അദ്ധ്യാപകനാണ്.