അച്ഛന് പിന്നാലെ മകനും മരിച്ചു .

എരുമേലി : പിതാവ് മരണപ്പെട്ട് നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മകനും മരിച്ചു. എരുമേലി പേരൂർത്തോട് തോട്ടുവായിൽ ഷാജി (റിട്ട. നേവി ഉദ്യോഗസ്ഥൻ -59) ആണ് മരണപ്പെട്ടത്. സംസ്കാരം 28 വ്യാഴം രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഷാജിയുടെ ക പിതാവ് കരുണാകരൻ (86) മരണപ്പെട്ടത്. പരേതയായ തങ്കമ്മയാണ് ഷാജിയുടെ മാതാവ്. വെൺകുറിഞ്ഞി വിജയഭവനം (കല്ലാറ്റിൽ) വിജി ആണ് ഭാര്യ. മകൾ കൃഷ്ണ. മരുമകൻ അരുൺ വിഷ്ണു (ദുബായ്).

error: Content is protected !!