കെ.എസ്.ആർ.ടി.സി ബസ്സും എ സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.

കൊടുംവളവിൽ കെ.എസ്.ആർ.ടി.സി ബസ് ജെ.സി.ബിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്നു ദേശീയ പാതയിൽ ഏറെനേരം വാഹന ഗതാഗതം സ്തംഭിച്ചു. മുണ്ടക്കയം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!