നിർദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ; പ്രദേശവാസികളുടെ ആശങ്കകൾ ഇങ്ങനെ ..
എരുമേലിയിൽ നിർമ്മിക്കുവാൻ പോകുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തെ പ്രദേശവാസികൾ സ്വാഗതം ചെയ്യുന്നുവെങ്കിലും , പലരും കടുത്ത ആശങ്കയിലാണ് .. നിർദിഷ്ട വിമാനത്താവളത്തിന്റെ സ്ഥലത്തിന്റെ നിലവിലെ കിടപ്പനുസരിച്ചു 34 മീറ്റർ മുതൽ 173 മീറ്റർ വരെ നിരപ്പ് വ്യത്യസം ഉണ്ടാകുന്നുണ്ട് . നിർമ്മാണ സമയത്ത് 2.80 കോടി ക്യൂബിക് മീറ്റർ മണ്ണ് കൈകാര്യം ചെയ്‌യേണ്ടി വരും. അത് 70 ലക്ഷം ടിപ്പർ ലോറികളിൽ നിറയ്‌ക്ക്‌വാനുള്ള അത്രയും മണ്ണുണ്ടാകുമത്രേ. ഇത്രയും വലിയ നിർമ്മാണം പരിസ്ഥിതിയെ കാര്യമായി ബാധിക്കും. കൂടാതെ 128 നീർച്ചാലുകളും, നീരുറവകളും ഇല്ലാതാകും . നിർമ്മാണ സമയത് പ്രതിദിനം 51.6 ലക്ഷം ലിറ്റർ ജലം ആവശ്യമായി വരും . ഇത് പ്രദേശത്ത് കടുത്ത ജലക്ഷാമത്തിന് ഇടയാക്കും.. മണിമലയാർ വറ്റി വരളും .. ഇങ്ങനെയുള്ള നിരവധി ആശങ്കകൾ പ്രദേശവാസികൾ ഉന്നയിക്കുന്നു.
എരുമേലി മുക്കടയിൽ നടത്തിയ വിമാനത്താവള നിർമ്മാണത്തിന്റെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങിൽ,
ഭൂമി നഷ്പ്പെടുന്നവരുടെ പ്രതിനിധിയായ പ്രസാദ്, ഏറെ തയ്യാറെടുപ്പുകളോടെ കാര്യകാരണ സഹിതം അവരുടെ ആശങ്കകളും നിർദേശങ്ങളും അധികാരികളുടെ മുൻപിൽ സമർപ്പിച്ചു. പുതുക്കിയ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം അപൂർണമാണെന്നും , അത് തങ്ങൾ അംഗീകരിക്കുന്നില്ലന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :