പൊൻകുന്നത്ത് നിന്ന് ആനവണ്ടിയില്‍ അറബിക്കടലിലെ ആഡംബരക്കപ്പലിലേക്ക്; 3560 രൂപയ്ക്ക് നെഫര്‍ടിറ്റി ക്രൂയിസില്‍ കറങ്ങാം..

പൊൻകുന്നം : കെ.എസ്.ആര്‍.ടി.സി.ബസില്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക്. പൊൻകുന്നം ഡിപ്പോയുടെ ബജറ്റ് ടൂറിസം കരകവിഞ്ഞ് കടലിലേക്ക് ഒഴുകുകയാണ്. ആഡംബരക്കപ്പലായ ‘നെഫര്‍ടിറ്റി’യില്‍ അഞ്ചുമണിക്കൂര്‍ ചുറ്റിയടിക്കാനുള്ള അവസരമാണ് വിനോദ സഞ്ചാരികള്‍ക്ക് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 23 നാണ് പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആ അവിസ്മരണീയ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത് . കപ്പലില്‍ രസകരമായ ഗെയിമുകളുണ്ട്. തത്സമയ സംഗീതവും നൃത്തവും. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കുമായ ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. കൂടാതെ കപ്പലില്‍ ആകര്‍ഷകമായ സൗകര്യമുണ്ട്.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫര്‍ടിറ്റി’ പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്.

പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് വിനോദയാത്രകളാണ് പ്ലാൻ ചെയ്തിരിക്കുന്നത് . ഡിസംബർ ഒന്നിന് ചതുരംഗപ്പാറ യാത്രയാണ്. സീറ്റൊന്നിന് 800 രൂപയാണ് നിരക്ക്. എട്ടിന് മലക്കപ്പാറ യാത്ര-920 രൂപയാണ് ടിക്കറ്റ് നിരക്ക്. 14-ന് അയ്യപ്പക്ഷേത്രങ്ങളിലൂടെ തീർഥയാത്രയാണ്. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപയാണ്. 23-ന് അറബിക്കടലിൽ ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിലെ ഉല്ലാസയാത്ര. 3560 രൂപയാണ് നിരക്ക്. 28-ന് അടവി, ഗവി, പരുന്തുംപാറ യാത്ര-1600 രൂപയാണ് സീറ്റൊന്നിന്. ഫോൺ: 9497888032, 9495558321, 6238657110.

error: Content is protected !!