നിർദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ; റൺവേയുടെ ദിശ മാറ്റി സ്ഥാപിക്കുവാൻ സാധിക്കുമോ ?കെ. പി. ജോസ് – സീനിയർ ടെക്നിക്കൽ കൺസൽട്ടൻറ് ( ഏവിയേഷൻ ) വിശദീകരിക്കുന്നു ..
നിർദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ റൺവേയുടെ ദിശ മാറ്റി സ്ഥാപിക്കണമെന്ന്, ഭൂമി നഷ്ട്ടപ്പെടുന്ന പ്രദേശവാസികൾ നിരന്തരമായി ആവശ്യപെടുന്നുണ്ട് . സർക്കാർ ഏറ്റെടുക്കുന്ന 2263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളിൽ വിമാനത്താവളം പൂർണമായി സ്ഥാപിക്കാതെ, പുറത്തുള്ള ജനവാസ മേഖലകൾ കൂടി ഏറ്റെടുത്ത് റൺവേ നിർമ്മിക്കുന്നതിൽ, ഭൂമി നഷ്ട്ടപ്പെടുന്ന പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചു . റൺവേയുടെ ദിശ മാറ്റി സ്ഥാപിച്ചാൽ തങ്ങളുടെ സ്ഥലം നഷ്ടപ്പെടുകയില്ല എന്നാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത് .
എരുമേലി മുക്കടയിൽ നടത്തിയ വിമാനത്താവള നിർമ്മാണത്തിന്റെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങിൽ
കെ. പി. ജോസ് – സീനിയർ ടെക്നിക്കൽ കൺസൽട്ടൻറ് ( ഏവിയേഷൻ ), റൺവേയുടെ നിർമ്മാണത്തപ്പറ്റിയും സാങ്കേതിക വശങ്ങളെപ്പറ്റിയും പരാതിക്കാർക്ക് വിശദീകരിച്ചു കൊടുത്തു . വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :