എരുമേലിയിലെ നിറസാന്നിധ്യം, പ്രിയ വ്യാപാരി മുജീബ് റഹ്മാനാന് വിട

എരുമേലി :ചുരുങ്ങിയ പ്രായത്തിൽ എരുമേലിയുടെ സമസ്ത മേഖലകളിലും തന്റെതായ ഇടം നേടിയ മുജീബിന് നാടിന്റെ വിട. രോഗ ബാധിതനെങ്കിലും മുജീബിന്റെ മരണം ഏവർക്കും പെട്ടെന്ന് ഉൾകൊള്ളാനായില്ല. വർഷങ്ങളോളം വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന മുജീബ് റഹ്മാൻ ഏവർക്കും പ്രിയങ്കരനായിരുന്നു .

ജനപ്രതിനിധികളും വ്യാപാരി വ്യവസായി സംസ്ഥാന ജില്ലാ നേതാക്കളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, നാട്ടുകാരും ഉൾപ്പടെ അനുശോചനമർപ്പിച്ച് വസതിയിലും പള്ളിയിലുമായി പങ്കെടുക്കാൻ എത്തിയത് നൂറുകണക്കിന് പേരാണ് . ഇന്നലെ രാവിലെ ആണ് എരുമേലി വലിയവീട്ടിൽ വി എ മുജീബ് റഹ്മാൻ (52) മരണപ്പെട്ടത്. വൈകുന്നേരം എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

ഒരു മാസം മുമ്പ് മജ്ജയിൽ ബാധിച്ച രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ ചുമതലകൾ വഹിച്ചിരുന്നു. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നല്‍കുന്ന ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കരാട്ടെയില്‍ ഷോറിന്റിയുവില്‍ റെന്‍സി പദവിയുണ്ടായിരുന്ന മുജീബ് കരാട്ടെ മാര്‍ഷ്വല്‍ ആര്‍ട്സ് അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു.

ഭാര്യ: ഷൈമ പാറയ്ക്കൽ മുണ്ടക്കയം.
മക്കൾ: നസ്റിൻ ഫാത്തിമ, റസൽ മുസ്സഫാ ,അന്ന ഫാത്തിമ.

error: Content is protected !!