ബ്രേക്ക്‌ പോയ കെഎസ്ആര്‍ടിസി ബസ് സാഹസികമായി ഇടിച്ചുനിർത്തി .. ആശ്വാസ നിശ്വാസത്തോടെ അയ്യപ്പഭക്തർ …

പമ്പാവാലി : അയ്യപ്പഭക്തരുമായി പോയ ബസ് ബ്രേക്ക്‌ നഷ്ടപ്പെട്ടതോടെ , യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ഡ്രൈവർ സാഹസികമായി ബസിടിപ്പിച്ചു നിർത്തി. റോഡിന് വശത്തുള്ള കുഴിയിലേക്ക് വീണ ബസ് മരത്തില്‍ തങ്ങിനിന്നതോടെ വൻ അപകടം ഒഴിവായി.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ശബരിമല പാതയിൽ നാറാണംതോട് ഭാഗത്ത് ആണ് അപകടം നടന്നത് . ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസ് ആണ് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടത്. റോഡിന് വശത്തുള്ള കുഴിയിലേക്കാണ് ബസ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് തീര്‍ത്ഥാടകര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയതാണ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പെട്ടെന്ന് തീര്‍ത്ഥാടകര്‍ വേഗം പുറത്തിറങ്ങുകയും ചെയ്തു. ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി.

error: Content is protected !!