ക്രിസ്മസിനെ വരവേൽക്കാൻ സുഹൃത്തുക്കൾ തയ്യാറാക്കിയ ഭക്തിസാന്ദ്ര ഗാനങ്ങളുമായി “കാലിതൊഴുത്തിൽ, പുൽക്കൂട്ടിൽ..’.ആൽബം റിലീസ് ഉടൻ..

കാഞ്ഞിരപ്പള്ളി : തിളക്കമാർന്ന രണ്ട് സൗഹൃദങ്ങൾ ഒത്തു ചേർന്നപ്പോൾ, അതിമനോഹരമായ ഗാനമാണ് രൂപമെടുത്തത് . ഈ ക്രിസ്മസിനെ വരവേൽക്കാൻ മനോഹര ഭക്തിസാന്ദ്ര ഗാനമുൾപ്പെട്ട ” കാലി തൊഴുത്തിൽ, പുൽക്കൂട്ടിൽ ” ആൽബം തയ്യാറായി വരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം തൊണ്ടിപ്പുരയിൽ സിൻസി മാർട്ടിൻ രചിച്ച വരികൾക്ക് ഈണം പകർന്ന് ഗാനം ആലപിച്ചിരിക്കുന്നത് അമേരിക്കയിൽ താമസമാക്കിയ മലയാളിയായ ബിന്റ ചെറിയാൻ ആണ്. പൊൻകുന്നം ചെരിപ്പുറം ചെറിയാൻ തോമസിന്റെയും ഏലിയാമ്മയുടെയും മകളാണ് ബിന്റ.

സിൻസി മാർട്ടിൻ മുമ്പും നിരവധി ക്രിസ്തീയ ഭക്തി ഗാനരചനകൾ നടത്തിയിട്ടുണ്ട് . ബിന്റയും മികച്ച ഒരു ഗായികയാണ്. നനുത്ത മഞ്ഞിന്റെ അനുഭൂതി വാരിവിതറി ഒരു കുളിർമഴ പോലെ മനസ്സിൽ തൊടുന്ന അനുഗ്രഹീത ശബ്‌ദസൗന്ദര്യത്തിന്റെ ഉടമയാണ് ബിന്റ. “ജീവന്റെ അപ്പം “എന്ന് തുടങ്ങുന്ന മ്യൂസിക് ആൽബം ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങൾ ബിന്റ മുൻപ് ഒരുക്കിയിട്ടുണ്ട്. രണ്ട് സുഹൃത്തുക്കളും ഒന്നിച്ചപ്പോൾ ഏറെ മനോഹരമായ ഒരു സംഗീത ശില്പമാണ് രൂപം കൊണ്ടിരിക്കുന്നത് ,

കാലഘട്ടത്തിന്റ മാറ്റങ്ങളിൽ ക്രിസ്മസ് ഓർമ്മകൾ ഇന്നിന്റെ കുഞ്ഞുമക്കൾക്ക്‌ അന്യമായി കൊണ്ടിരിക്കുന്നു.രക്ഷകന്റെ വരവിനായി കാത്തിരിക്കുന്ന മാനവർക്ക് ശാന്തിയുടെയും, സമാധാനത്തിന്റെയും ദൂതുമായി വന്ന മാലാഖമാരോടൊപ്പം…. അങ്ങകലെ ആകാശത്തിൽ ഉദിച്ച നക്ഷത്ര കൂട്ടങ്ങൾക്കൊപ്പം ഒന്ന് ചേർന്ന് പാടി നമ്മുക്ക് ആഘോഷിക്കാം. ഏവരുടെയും സഹകരണവും, അനുഗ്രഹവും, സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് “കാലിതൊഴുത്തിൽ പുൽക്കൂട്ടിൽ ” സമർപ്പിക്കുന്നുവെന്ന് സിൻസി മാർട്ടിൻ പറയുന്നു.

error: Content is protected !!