ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് നേരേ കയ്യേറ്റം. പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷൻ അംഗം അനു ഷിജുവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി , കറുകച്ചാൽ , മുണ്ടക്കയം , പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് ഇടയാക്കി .ജോളി മടുക്കക്കുഴിക്ക് എതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ്സെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ സംയുകതമായി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത് .
സ്ത്രീ സുരക്ഷ വാഗ്‌ദാനം ചെയ്ത് അധികാരത്തിൽ വന്ന പിണറായി വിജയന്റെ ഭരണത്തിൽ ജനപ്രതിനിധികളായ വനിതകൾക്കുപോലും സുരക്ഷയില്ലാതായതായി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെങ്കിൽ അതിശക്തമായ തുടർ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നാട്ടകം സുരേഷ് മുന്നറിയിപ്പ് നൽകി . കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജിന്റെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി.എ.സലിം മുഖ്യപ്രഭാഷണം നടത്തി . കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കെ പി സി സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു .
ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ.ഷെമീർ , പ്രൊഫ റോണി കെ ബേബി , അഡ്വ.ജോമോൻ ഐക്കര , പ്രകാശ് പുളിക്കൻ , സുഷമ ശിവദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മനോജ് തോമസ് , ബിനു മറ്റക്കര , അഡ്വ.സതീഷ് കുമാർ , മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ , കെ.എസ് . യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, യു.ഡി എഫ് നേതാക്കളായ തോമസ് കുന്നപ്പള്ളി , ഇസ്മയിൽ പള്ളിക്കശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യല, ജിജോ കാരക്കാട്ട് , സേവ്യർ മൂലകുന്ന്, ജോജി മാത്യു , എസ് .എം സേതുരാജ് , ജോയി പൂവത്തുങ്കൽ, കെ.എസ് .രാജു, റെജി അമ്പാറ, സാലു .പി.മാത്യു , അജിതാ അനിൽ , ഷെറിൻ സലിം , ജോൺസൺ ഇടത്തിനകം, റോയി തുരുത്തിയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. എസ് ഷിനാസ്, ഓ.എം.ഷാജി, ഡാനി ജോസ്,നൗഷാദ് ഇല്ലിക്കൽ, സുനിൽ തേനമ്മാക്കൽ നായിഫ് ഫൈസി, അഭിലാഷ് ചന്ദ്രൻ, ലൂസി ജോർജ്, ശ്രീകല ഹരി, പി. എച്ച് നൗഷാദ്, വി.ഐ. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു .
പേട്ടക്കവലയിൽ നിന്നാരംഭിച്ചപ്രതിഷേധ പ്രകടനത്തിന് സി.ജി.രാജൻ, അൻസാരി മഠത്തിൽ, അബ്ദുൽ ഫത്താഹ്, സക്കീർ കട്ടുപ്പാറ,സുനിൽ മാത്യു, ഷെജി പാറക്കൽ, രാജു തേക്കുംതോട്ടം, ദിലീപ് ചന്ദ്രൻ, ഫിലിപ്പ് പള്ളിവാതുക്കൽ, അൻവർഷാ കോനാട്ടുപറമ്പിൽ, ഫസിലി കോട്ടവാതുക്കൽ, സജാസ് കളരിക്കൽ, ഫൈസൽ.എം.കാസിം, ബിനു കുന്നുംപുറം, ഷാജി പെരുന്നേ പറമ്പിൽ, മാത്യു കുളങ്ങര നസീമ ഹാരീസ് എന്നിവർ നേതൃത്വം നൽകി.