സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി പൊടിമറ്റം ടർഫിൽ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം അഡ്വ: പി ഷാനവാസ് ഉദ്ഘാടനം ചെയ്തു.

പാർട്ടി ഏരിയ സെക്രട്ടറി കെ. രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഷമീം അഹമ്മദ് , വി സജിൻ ,അജാസ് റഷീദ്, വി എൻ രാജേഷ്, പി കെ ബാലൻ, മാർട്ടിൻ തോമസ്, വി.എം ഷാജഹാൻ, ബി ആർ അൻഷാദ്,സിന്ധു മോഹൻ ,അയ്യൂബ് ഖാൻ ,സദ്ദാം കനിക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കാളികളായി. മൽസരം ഞായറാഴ്ചയും തുടരും.

error: Content is protected !!