KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഖിലേന്ത്യാ ഇൻറർ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ മത്സരങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ ഇൻറർ യൂണിവേഴ്സിറ്റി പുരുഷ-വനിത 3X3 ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് സെന്‍റ് ഡൊമിനിക്സ് കോളജിൽ തുടക്കം കുറിച്ചു. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെയും വിശ്രുത സാഹിത്യകാരൻ എം ടി യുടെയും നിര്യാണത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങ് ലളിതമായാണ് സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ കോളജ് മാനേജർ റവ. ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എം ജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ. ബിനു ജോർജ് എന്നിവർ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, എം ജി യൂണിവേഴ്സിറ്റി, സെന്‍റ് ഡൊമിനിക്സ് കോളജ് എന്നിവയുടെ പതാകകൾ ഉയർത്തി.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നിട്ടുള്ള പുരുഷ-വനിതാ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. എം ജി യൂണിവേഴ്സിറ്റി വനിതാ ടീം ക്യാപ്റ്റൻ സാന്ദ്രാ ഫ്രാൻസിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി.മോഹനൻ, പാറത്തോട് പഞ്ചായത്തംഗങ്ങളായ ഷാലിമ്മ ജയിംസ്, ജോണിക്കുട്ടി മഠത്തിനകം, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രഫ സി.എ.തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബിജി കമാൽ, യൂണിയൻ ചെയർമാൻ ഫെബിൻ ജോസ്, പ്രഫ മേരിക്കുട്ടി ചാക്കോ, ടി. പ്രതാപ് കുമാർ എന്നിവർ പ്രസംഗിച്ചു. എംജി സർവകലാശാല കായിക വിഭാഗം മേധാവി ഡോ. ബിനു ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രഫ. പ്രവീൺ തര്യൻ എന്നിവർ നേതൃത്വം നൽകി. നാട്ടുകാർക്കും മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

ദേശീയ മത്സരങ്ങളോടനുബന്ധിച്ച് കോളജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. രാവിലെ 6.45 മുതൽ 8.30 വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയുമാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജർമനിയിൽ നടക്കുന്ന ലോക സർവകലാശാല മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിനെ തിരഞ്ഞെടുക്കും. 31ന് വൈകിട്ട് 4ന് നടത്തു ന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

മത്സര സമയം :

28 ന് രാവിലെ 6.45 – 8.30.വൈകിട്ട് 6.30 – രാത്രി 8.30 വരെ.
29 ന് രാവിലെ 6.30 – 9.30. വൈകിട്ട് 6.30 – രാത്രി 9.30.
30ന് രാവിലെ 6.30 – 8.30. വൈകിട്ട് 6.30 – രാത്രി 9.30.
31ന് രാവിലെ 6.30 – 8.30 വരെ സെമിഫൈനൽ.
വൈകിട്ട് 3.30ന് ഫൈനൽ മത്സരം ആരംഭിക്കും.

error: Content is protected !!