KSRTC പൊൻകുന്നത്ത് നിന്ന് മണ്ണാറശ്ശാല, കൃപാസനം സർവീസുകൾ തുടങ്ങി
പൊൻകുന്നം : കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയിൽ നിന്ന് ഹരിപ്പാട് മണ്ണാറശാലയിലേക്കും ആലപ്പുഴ കൃപാസനത്തിലേക്കും ഞായറാഴ്ച സർവീസ് തുടങ്ങി. എല്ലാ ഞായറാഴ്ചയും രാവിലെ ആറിന് രണ്ട് സർവീസും ഡിപ്പോയിൽ നിന്ന് പുറപ്പെടും.
ഗവ.ചീഫ്.വിപ്പ് ഡോ. എൻ. ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ , കെ.എ.എബ്രഹാം, ഷാക്കി സജീവ്, കെ.എസ്.സജീവ്, സനൽകുമാർ, കെ.ബി.സന്തോഷ്, സോജൻ നടക്കൽ, റിച്ചു സുരേഷ് എന്നിവർ പങ്കെടുത്തു.