കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഓർമ്മച്ചെപ്പ് തുറന്ന് പൂർവവിദ്യാർത്ഥി മഹാസംഗമം ..

കാഞ്ഞിരപ്പള്ളി : വജ്രജൂബിലി ആഘോഷിക്കുന്ന സെന്റ് ഡൊമിനിക്സ് കോളജിൽ പൂർവവിദ്യാർഥി വജ്രജൂബിലി മഹാസംഗമം നടന്നു, കോളേജിലെ പൂർവവിദ്യാർഥികൾ, മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ കോളജിൽ നടന്ന വജ്രജൂബിലി മഹാസംഗമത്തിൽ ഒത്തുചേർന്ന് പഴയ ഓർമ്മകൾ പങ്കുവച്ചു.

1965 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ പഠിച്ചിറങ്ങിയവരുടെ സംഗമം ഓർമകളുടെ മഹാസാഗരമായി മാറി. വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ പഴയ സതീർഥ്യർ, അഭിമാനത്തോടെ അധ്യാപകർ.. അങ്ങനെ മഹാസംഗമം എന്നെന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന മഹാസംഗമമായി മാറി.

പൂർവവിദ്യാർഥിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. ഭൗതിക സ്വപ്നങ്ങളുമായി സെന്റ് ഡൊമിനിക്സ് കോളജിലെത്തിയ തന്നെ ആത്മീയ ജീവിതത്തിലേക്കു വഴി തിരിച്ചു വിട്ടത് കോളജിലെ അധ്യയന കാലഘട്ടമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടിക ളുടെ ഉദ്ഘാടനം മാധ്യമ പ്രവർത്തക മാതു സജി നിർവഹിച്ചു.

സാഹിത്യകാരി റോസ് മേരി, സംഘാടക സമിതി പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ്, പ്രഫ.ബിനോ പി.ജോ സ്, പ്രഫ. സി.എ.തോമസ് എന്നിവർ പ്രസംഗിച്ചു. കോളേജിൽ നിന്നും വിരമിച്ച അധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു . ബാർസർ ഫാ. മനോജ് പാലക്കുടി, പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രൊ. പ്രതീഷ് എബ്രഹാം , പി ആർ ജോജി വാളിപ്ലാക്കൽ, ഐ ടി കോ ഓർഡിനേറ്റർ ജെയിംസ് പുളിക്കൽ , സെക്രട്ടറി റോബർട്ട വി മൈക്കിൾ, ഷൈൻ മടുക്കക്കുഴി എന്നിവർ നേതൃത്വം നൽകി.

പൊതുസമ്മേളനത്തിനു പുറമേ ബാച്ച്-ക്ലാസ് തല സംഗമങ്ങൾ, ഗുരുവന്ദനം, ഉച്ചഭക്ഷണം, ഗാനമേള, കലാപരിപാടികൾ എന്നിവയും നടന്നു .

error: Content is protected !!