സെന്റ് ഡൊമിനിക്സ് കോളജിൽ പൂർവവിദ്യാർഥി വജ്രജൂബിലി മഹാസംഗമം 27 ന്

കാഞ്ഞിരപ്പള്ളി: വജ്രജൂബിലി ആഘോഷിക്കുന്ന സെന്റ് ഡൊമിനിക്സ് കോളജിൽ പൂർവവിദ്യാർഥി വജ്രജൂബിലി മഹാസംഗമം ഡിസംബർ 27 ന് , കോളേജിലെ പൂർവവിദ്യാർഥികൾ, മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ 27നു രാവിലെ ഒമ്പതിന് കോളജിൽ നടക്കുന്ന വജ്രജൂബിലി മഹാസംഗമത്തിൽ ഒത്തുചേരും.

രജിസ്ട്രേഷൻ -പുരാവസ്‌തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മഹാസംഗമം ഉദ്ഘാടനം ചെയ്യും. കോളജിന്റെ പൂർവവിദ്യാർഥിയും രക്ഷാധികാരിയുമായ കാ ഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. പൂർവവിദ്യാർഥി സംഘടനാ സെകട്ടറി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ , പ്രിൻസിപ്പൽ ഡോ.
സീമോൻ തോമസ്, സംഘാടക സമിതി അധ്യക്ഷൻ മാത്യു ചാക്കോ വെട്ടിയാങ്കൽ, സാഹിത്യകാരിയും പൂർവവിദ്യാർഥിയുമായ റോസ് മേരി, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രഫ. സി. എ. തോമസ്, വിദ്യാർഥി-അധ്യാ പക പ്രതിനിധി പ്രഫ. ബിനോ പി. ജോസ് എന്നിവർ പ്രസംഗിക്കും.

സമ്മേളനത്തിൽ കോളജിൽ നിന്നു വിരമിച്ച ഗുരുശ്രേഷ്‌ഠരെ ആദരിക്കും. കോളജിന്റെ ഭാഗമായിരുന്ന മരണമടഞ്ഞ വ്യക്തികളെ അനുസ്‌മരിക്കും. പൊതുസമ്മേളനത്തിനു പുറമേ ബാച്ച്-ക്ലാസ് തല സംഗമങ്ങൾ, ഗുരുവന്ദ നം, ഉച്ചഭക്ഷണം, ഗാനമേള, കലാപരിപാടികൾ എന്നിവയും നടക്കും.

1965 മുതൽ 2024 വരെയുള്ള കാലയളവിൽ കോളജിൽ പഠിച്ച 75,000 വരുന്ന വലിയൊരു സമുഹമാണ് സെന്റ് ഡൊമിനിക്സ് കോളജിന്റെ പൂർവ വിദ്യാർഥികൾ. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാ, കായിക, സാംസ്‌കാരിക, അക്കാദമിക പരിപാടികളാ ണ് സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ഫോൺ: 94471 50973, 9567540770.

പത്രസമ്മേളനത്തിൽ പ്രിൻ സിപ്പൽ ഡോ. സീമോൻ തോമ സ്, ബർസാർ റവ.ഡോ. മനോ ജ് പാലക്കുടി, സംഘാടകസമി തി പ്രസിഡൻ്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, സെക്രട്ടറി റോബർട്ട് ബി. മൈക്കിൾ, പബ്ലിസിറ്റി കൺവീനർ ജോജി വാളിപ്ലാക്കൽ, റോയി കപ്പലുമാക്കൽ, ഡയസ് കോക്കാട്ട്, പ്രഫ. ബിനോ പി. ജോസ്, പ്രഫ. പ്രതീഷ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.

error: Content is protected !!