മുക്കൂട്ടുതറ IBL മാർഷ്യൽ ആർട്സ് അക്കാഡമിയിൽ ബ്ലാക് ബെൽറ്റ് അവാർഡിംഗ് സെറിമണി നടന്നു
മുക്കൂട്ടുതറ IBL മാർഷ്യൽ ആർട്സ് അക്കാദമിയിൽ വച്ച് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന ഒക്കിനാവ ഷോറിൻ മറ്റ്സ്യുബാഷി റിയു കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ വിജയികളായ മുപ്പതോളം പേർക്കാണ് ബെൽറ്റ് അവാർഡിംഗ് സെറിമണി നടത്തിയത്
ചടങ്ങിൽ ഐബിഎൽ മാർഷ്യൽ ആർട്സ് അക്കാഡമി ചെയർമാനും കോട്ടയം ജില്ലാ കരാത്തെ അസോസിയേഷൻ വൈസ് പ്രസിഡന്റ്മായ Dr. ജോസഫ് കെ ജെ ,കോട്ടയം ജില്ലാ ജഡ്ജി ഫോർമർ, പോസ്കോ ജഡ്ജ് പി വി അനീഷ് കുമാർ, നെടുങ്കണ്ടം പോലീസ് സി ഐ ജർലിൻ സ്കറിയാ, റെൻഷി ബിനു ചെറിയാൻ തുടങ്ങിയവർ വിശിഷ്ടാഥിതികളായിരുന്നു.
ജിനോഷ് വേങ്ങത്താനം സ്വാഗതവും സജി മാതേംപാറയിൽ, ആസ്തി ജോസഫ്, ബിനു തോമസ് എന്നിവർ ആശംസകളുമർപ്പിച്ചു സംസാരിച്ചു.
ടെസ്റ്റ് വിജയികൾക്ക് ബെൽറ്റും സർട്ടിഫിക്കേറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കെ ആർ റെജി ചടങ്ങിന് നന്ദി അർപ്പിച്ചു.