പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി സംഘം സന്ദർശനം നടത്തി; ജനങ്ങളുമായും ജനപ്രതിനിധികളുമായും സംഘം ചർച്ച നടത്തി.
എരുമേലി : പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവസങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ച് പ്രദേശത്തെ ജനങ്ങളുമായി ചർച്ച നടത്തി.
മുഖ്യവനപാലകൻ പ്രമോദ് ജി. കൃഷ്ണന്റെ നേതൃത്വത്തിൽ ദേശീയ വന്യജീവി ബോർഡ് അംഗം ഡോ. രാമൻ സുകുമാർ, കേന്ദ്ര ടൈഗർ കൺ സർവേഷൻ ഐജി രഘു പ്രസാദ്, അഡീഷണൽ ഐജി ഹരിണി, പിടിആർ ഫീൽഡ് ഡയറക്ടർ കെ.പി. പ്രമോദ്, ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, തേക്കടി ഡപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു തുടങ്ങിയവരാണ് പെരിയാർ കടുവ സങ്കേതത്തിൽ ഉൾപ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാ ലി മേഖലകൾ സന്ദർശിക്കുകയും : ജന പ്രതിനിധികളുമായും, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി പ്രതിനിധികളുമായും നാട്ടുകാരുമായും ചർച്ച നടത്തിയത്.
പ്രതിനിധി സംഘം പെരിയാർ കടുവ സങ്കേതവും ജനവാസ മേഖലകളും തമ്മിലുള്ള അതിർത്തി പ്രദേശമായ മൂലക്കയം സന്ദർശിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യ ക്ഷത വഹിച്ചു. പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ ഉൾപ്പെട്ടതു കൊണ്ട് നിലവിൽ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സംഘം ചോദിച്ചറിഞ്ഞു. നിലവിലുള്ള പ്രതിസന്ധികളും ജനങ്ങളുടെ ബദ്ധിമുട്ടുകളും സംഘത്തെ ജനപ്രതിനിധി കൾ ബോധ്യപ്പെടുത്തി.