എല്ലാ അംഗൻവാടികള്‍ക്കും സ്ഥലവും കെട്ടിടവും ഒരുക്കും : ഡോ.എൻ.ജയരാജ് എം.എൽ.എ

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി നിയോജന മണ്ഡലത്തിലെ എല്ലാ അംഗൻവാടികള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവും വരുന്ന രണ്ട് വര്‍ഷത്തിനകം ഏര്‍പ്പാടാക്കുമെന്ന് ഗവ.ചീഫ് വീപ്പ് ഡോ.എന്‍ .ജയരാജ് എം.എൽ.എ അറിയിച്ചു . കാഞ്ഞിരപ്പളളി പഞ്ചായത്തിലെ പുളിമാവ് അംഗന്‍വാടിക്ക് പുതുതായി പഞ്ചായത്ത് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി , ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ചക്കാല, ജോബ് കെ വെട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!