തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം.

പമ്പാവാലി : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. തിങ്കളാഴ്ച ഉച്ചക്ക് ശബരിമല പാതയിൽ അട്ടത്തോട് ഭാഗത്ത്‌ ആണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ കാർ തകർന്നുപോയെങ്കിലും യാത്രക്കാരിൽ ആര്‍ക്കും ഗുരുതര പരിക്കില്ല.

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

error: Content is protected !!