വയോധികൻ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ .
എരുമേലി : വയോധികനെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി തകിടിയിൽ തങ്കച്ചൻ (69) നെ ആണ് സ്റ്റാൻഡിൽ ഇരിപ്പിടത്തിൽ കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമേഹം മൂലം ആരോഗ്യ പ്രശ്നങ്ങൾ സാരമായി ബാധിച്ചത് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ച പോലിസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് കോരുത്തോട് കുഴിമാവ് ഭാഗത്ത് മകന്റെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഉഷ. മക്കൾ : സിന്ധു, ജയൻ, സന്ധ്യ, ജ്യോൽസ്‌ന.