ഭിന്നശേഷിക്കാരുടെ ദർശന സൗകര്യത്തിന് മണക്കാട്ട് ക്ഷേത്രത്തിന് വീൽച്ചെയർ സംഭാവന ചെയ്തു
ചിറക്കടവ്: മണക്കാട്ട് ശ്രീഭദ്രാക്ഷേത്ര ദർശനത്തിന് ഭിന്നശേഷിക്കാർക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സക്ഷമ താലൂക്ക് സമിതി വീൽച്ചെയർ ദേവസ്വത്തിലേക്ക് സംഭാവന ചെയ്തു. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ശ്രീജിത്ത് ദേവസ്വം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി പി.ജി.രാജു എന്നിവർക്ക് വീൽച്ചെയർ കൈമാറി.
മേൽശാന്തി കെ.എസ്.രഞ്ജിത് നമ്പൂതിരി, സക്ഷമ താലൂക്ക് പ്രസിഡന്റ് ബി.ശ്രീരാജ്, സെക്രട്ടറി പി.ജി.ബിജു, ട്രഷറർ എം.ഒ.അരുൺ , അഡ്വ.വി.ആർ .രമേശ് തുടങ്ങിയവർ പങ്കെടുത്തു.