പി പി റോഡിൽ വീണ്ടും അപകടം : റോഡിൽ വട്ടം തിരിച്ച കാറിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേർക്ക് പരിക്ക്
കൂരാലി: പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്‌ക്കൂട്ടർ വന്നിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രികരായ തച്ചപ്പുഴ ചാഞ്ഞ പ്ലാക്കൽ വിഷ്ണു ( 35 ), കാഞ്ഞിരപ്പള്ളി വിളക്കത്തലമലയിൽ അഖിൽ ( 27 ) എന്നിവർക്കാണ് പരിക്കേറ്റത്. സഹോദരിമാരുടെ മക്കളായ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിഷ്ണു തീവ്രപരിചരണവിഭാഗത്തിലാണ്.
ഞായറാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഇളങ്ങുളം നാലാംമൈലിൽ പോയി തിരികെ വരുമ്പോൾ നടുറോഡിൽ വട്ടം തിരിച്ച കാറിൽ ഇടിക്കുകയായിരുന്നു.