പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സമർപ്പണം നടത്തി
ചിറക്കടവ്: ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സഹോദരങ്ങളായ ശില്പികൾ ചിറക്കടവ് പടിയപ്പള്ളിൽ അജി, മനു, ജയൻ എന്നിവർ ചേർന്ന് സമർപ്പിച്ചു. തടിയിൽ നിർമിച്ച ഇടിക്കോൽ ഇവർ വഴിപാടായാണ് സമർപ്പിച്ചത്.
ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പൂജിച്ചതിന് ശേഷമാണ് ശബരിമലയിലേക്ക് സമർപ്പണത്തിന് കൊണ്ടുപോയത്. ചിറക്കടവ് മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു പൂജ. സബ് ഗ്രൂപ്പ് ഓഫീസർ യദുകൃഷ്ണൻ , ഉപദേശകസമിതി സെക്രട്ടറി വി.ആർ.അർജുൻ എന്നിവർ പങ്കെടുത്തു.