KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 10 കോടി 14 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ വികസനരേഖ പുറത്തിറക്കി

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 10 കോടി 14 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ വികസനരേഖ പുറത്തിറക്കി. തന്‍ വർഷ ത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്കില്‍ സമ്പൂർണ ഭവനനിർമ്മാണത്തിന് മുന്‍തൂക്കം കൊടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അഭിപ്രായപ്പെട്ടു. ക്ഷേമ പ്രവർത്തനങ്ങളും ദാരിദ്ര്യ നിര്മ്മാമര്ജ്ജനവും, തൊഴില്‍ പരിശീലനവും, സംരംഭകത്വ വികസനവും ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.

2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. ബ്ലോക്ക് പഞ്ചായത്ത് പ്രിസഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചേയർപേഴ്സണ്‍ ജയശ്രീ ഗോപിദാസ് പദ്ധതിരേഖ അവതരിപ്പിച്ചു.

ഉത്പ്പാദന മേഖലയില്‍ 90 ലക്ഷവും, സേവനമേഖലയില്‍ ഭവനനിര്മ്മാമണത്തിന് 2 കോടി 86 ലക്ഷവും, വനിതശിശു മേഖലയില്‍ 30 ലക്ഷവും, വയോജനങ്ങള്ക്ക് 30 ലക്ഷവും, പട്ടികജാതി വികസനത്തിനായി 2 കോടി 21 ലക്ഷവും, പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി 28 ലക്ഷവും, കുടിവെളള ശുചിത്വ മേഖലയില്‍ 1 കോടി രൂപയും, മറ്റ് റോഡിതര പദ്ധതികൾക്കായി 2 കോടി 70 ലക്ഷം രൂപയും വകയിരുത്തിയാണ് കരട് പദ്ധതിരേഖ പുറത്തിറിക്കിയിരിക്കുന്നത്. തുടർന്ന് നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ഷാജന്‍, പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാര്‍, ജാന്‍സി സാബു, സുബി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷക്കീല നസീര്‍, റ്റി. ജെ മോഹനന്‍, മെമ്പര്മാരായ റ്റി. എസ്. കൃഷ്ണകുമാര്‍, അഡ്വ. സാജന്‍ കുന്നത്ത്, ജോഷി മംഗലം, പി.കെ. പ്രദീപ്, ജൂബി അഷ്റഫ്, കെ.എസ്. എമേഴ്സണ്‍, രത്നമ്മ രവീന്ദ്രന്‍, ഡാനി ജോസ്, അനു ഷിജു, ആസൂത്രണസമിതി വൈസ് ചെയർമാനായ പി.കെ. അബ്ദുള്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ഡി.ഒ ഫൈസല്‍ എസ് കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!