ദൃശ്യം 2K25 സാംസ്കാരികോത്സവം പൊൻകുന്നത്ത് 18 മുതൽ 30 വരെ .

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തും സംസ്‌കൃതിയും സംസ്ഥാന സാംസ്ക്കാരിക വകുപ്പും ചേർന്ന് നടത്തുന്ന ദൃശ്യം 2K25 സാംസ്കാരികോത്സവം 18 മുതൽ 30 വരെ പൊൻകുന്നം ടൗണിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

18 ന് ഫെളഡ്‌ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനവും അഖിലകേരള വോളിബോൾ ടൂർണ്ണമെന്റും ,
19 ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽപ്പെട്ട സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം.
20ന് ഭരണ ഘടനാ ആസ്‌പദമാക്കിയുള്ള മെഗാ പരീക്ഷ. പഞ്ചായത്തിലെ പത്ത് വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളും ഇതിൽ പങ്കാളികളാകും.
21 ന് ചിറക്കടവിന്റെ ദൃശ്യ മനോഹരിത ഫോട്ടോഗ്രഫി മത്സരം,
22 ന് മെഗാ ക്വിസ് മത്സരവും നടക്കും.
23 ന് നിളയുടെ നിലാവ് എം.ടി.വാസുദേവൻ നായർ അനുസ്‌മരണം. ഫോ‌ക് ലോർ ഗവേഷകൻ ഡോ.എ.കെ.അപ്പുക്കുട്ടൻ അനുസ്മരണം നടത്തും.
24 ന് ചിറക്കടവിന്റെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ.
25 ന് ഉച്ചകഴിഞ്ഞ് 2 ന് സാംസ്‌കാരിക റാലി, വൈകുന്നേരം ആറിന് ദൃശ്യം ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. തുടർന്ന് ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ, കൊച്ചിൻ മൻസൂറിന്റെ നേതൃത്വത്തിൽ പി ജയചന്ദ്രൻ അനുസ്മരണ ഗാനമേള എന്നിവ നടക്കും.
26 ന് സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം.
27,28 നാഷണൽ ഫോക് ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികൾ.
29 ന് തൊഴിലാളി സംഗമവും വയനാട് മാത്യൂസ് അവതരിപ്പിക്കുന്ന ഗ്രോത്രഗാഥയും നടക്കും.പരിസ്ഥിതി രംഗത്തെ മാധ്യമ പ്രവർത്തകനുള്ള മഹാത്മഗാന്ധി നാഷണൽ അവാർഡ് ജേതാവ് എസ്. ബിജുവിനെ ആദരിക്കും.
30 ന് സമാപന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് കൂപ്പൺ നറുക്കെടുപ്പ്, പ്രസീദ ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
28,29,30 തീയതികളിൽ മഹാത്മഗാന്ധി സർവ്വകലാശാല സ്ക്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ നേതൃത്വത്തിലുളള മെഡിക്കൽ എക്സിബിഷൻ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ.സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻ്റ് സതീ സുരേന്ദ്രൻ,അഡ്വ.സുമേഷ് ആൻഡ്രൂസ്,ആൻറണി മാർട്ടിൻ,ഐ.എസ്.രാമചന്ദ്രൻ, എൻ.ടി.ശോഭന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു

error: Content is protected !!