കൂട്ടിക്കൽ ഇളംകാട്ടിൽ വയോധികയെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി : ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
മുണ്ടക്കയം: കൂട്ടിക്കൽ ഇളംകാട് ഞർക്കാട്ടിൽ വീടിനു സമീപം വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ വലിയ കാട്ടിൽ അമ്മിണി (85) യാണ് മരണപ്പെട്ടത് . ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സംഭവം.
തൊട്ടടുത്തുള്ള തോട്ടിൽ കുളിക്കുവാൻ പോകുന്നു എന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ തോടിന്റെ സമീപത്തു നിന്നും പുക കണ്ടപ്പോൾ അയൽക്കാർ ഓടി വന്നു നോക്കിയപ്പോൾ ദേഹത്ത് തീ പിടിച്ച നിലയിൽ അമ്മിണിയെ കണ്ടെത്തുകയായിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തുവാൻ ശ്രമം നടത്തിയെങ്കിലും തീ കത്തി ചാമ്പലായി വീഴുകയായിരുന്നു.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടി നടപടികൾക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ഭർത്താവ് പരേതനായ കൃഷ്ണൻകുട്ടി
ഏക മകൻ രതീഷൻ.