ദൃശ്യം 2K25 സാംസ്കാരിക റാലി വർണാഭമായി

പൊൻകുന്നം :ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൃശ്യം സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടത്തിയ സാംസ്‌കാരിക റാലി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌,ആന്റോ ആന്റണി എം.പി, 
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ,, പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി,ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്മാരായ ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്റൂസ്, എൻ.ടി.ശോഭന, മുൻ പഞ്ചായത്ത് പ്രസിഡൻ്റ വി.ജി.ലാൽ,ബി.ഗൗതം, കെ.കെ.സന്തോഷ്‌ കുമാർ, സി.കെ.രാമചന്ദ്രൻ നായർ,ശ്യാം ബാബു , സലാഹുദ്ദീൻ,പി.പ്രജിത് എന്നിവർ പങ്കെടുത്തു.  പഞ്ചായത്തിലെ 20വാർഡുകളിൽ നിന്നായി ആയിരക്കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു.

error: Content is protected !!