ചിറക്കടവ് പഞ്ചായത്തിന്റെ സാംസ്‌കാരികോത്സവം ദൃശ്യം 2K25 കാർണിവലിന് തുടക്കമായി

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും സംസ്‌കൃതിയും ചേർന്ന് പൊൻകുന്നത്ത് നടത്തുന്ന ദൃശ്യം 2K25 സാംസ്‌കാരികോത്സവം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്‌കൃതിയെയും നാടൻകലകളെയും ന്യൂജെൻ സ്‌റ്റേജ് ഷോയും കോർത്തിണക്കിയ ചിറക്കടവ് പഞ്ചായത്തിന്റെ കാർണിവൽ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.പി.സതീഷ് ചന്ദ്രൻ നായർ, അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ, അഡ്വ.ജയശ്രീധർ, സി.കെ.രാമചന്ദ്രൻ നായർ എന്നിവരും മന്ത്രിയും ചേർന്ന് ദീപം തെളിച്ചു. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ…പി.ജയചന്ദ്രന്റെ ഹിറ്റ് ഗാനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രസംഗത്തിന് ശേഷം വേദിയിൽ ആലപിച്ചു.

ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, സതി സുരേന്ദ്രൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, അനിരുദ്ധൻ നായർ, എം.ഡി.പ്രീത, കെ.കെ.സന്തോഷ്, പി.പ്രജിത്ത്, ഷാജി നല്ലേപ്പറമ്പിൽ, പ്രശാന്ത് മാലമല, പി.എം.സലിം, കെ.സേതുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!