ബൈക്കും പിക്ക് അപ്പും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.

എരുമേലി :  ബൈക്കും പിക്ക് അപ്പ് വാനും ഇടിച്ച് അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതര  പരുക്ക് . വെള്ളിയാഴ്ച രാവിലെ എട്ടരയോടെ എരുമേലി ടൗൺ റോഡിൽ റ്റിബി റോഡ് ജംഗഷന് സമീപമാണ് അപകടം. എരുമേലി കൊരട്ടി ഉറുമ്പില്‍ പാലം കുരുശുംമൂട്ടില്‍ ആല്‍ബിന്‍ (22) നാണ് പരിക്കേറ്റത്.

പിക്ക് അപ്പ് വാൻ പ്രധാന റോഡിൽ നിന്നും തിരിഞ്ഞു പോകുന്നതിനിടെ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. തലയിൽ സാരമായി പരിക്കേറ്റ ആല്‍ബിനെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് കേസെടുത്തെന്ന് എരുമേലി പോലിസ് അറിയിച്ചു

error: Content is protected !!