കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ തിരുനാളിന് കൊടിയേറി
കാഞ്ഞിരപ്പള്ളി : ദ്വിശതാബ്ദി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിന് കൊടിയേറി. വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയേറ്റു കർമ്മം നിർവഹിച്ചു . മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടിയേറ്റം 27 ന് ണ് വൈകുന്നേരം 6 .30ന് നടക്കും. ഇരുപള്ളികളിലെയും തിരുനാളുകൾ സംയുക്തമായയാണ് ആഘോഷിക്കുന്നത് .
കത്തീഡ്രൽ പള്ളിയിൽ നാലരയ്ക്ക് നടന്ന കൊടിയേറ്റിന് ശേഷം ഫാ. വർഗീസ് പരിന്തിരിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു . തുടർന്ന് ഇടവക ദിനം, കൂട്ടായ്മ വാർഷികം, സ്നേഹവിരുന്ന് എന്നിവയും നടന്നു .
26ന് രാവിലെ 5.10നും 6.30നും ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.
27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് കത്തീഡ്രൽ പള്ളിയിൽ നിന്ന് പുത്തനങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന – രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
28ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം 4.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന.
29ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. ആറിന് മേലാട്ടുതകിടിയിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
30ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും 12നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പുളിമാവിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തുന്നു, 6.15ന് ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം.
31ന് രാവിലെ അഞ്ചിനും 6.30നും 9.30നും 12നും രണ്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. 6.30ന് പള്ളിചുറ്റി പ്രദക്ഷിണം.
തിരുനാൾ ദിവസങ്ങളിൽ രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യൻ താമരശേരി, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
തിരുനാളിനോടനുബന്ധിച്ച് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പുരാവസ്‌തുക്കളുടെ പ്രദർശനം 30, 31 തീയതികളിൽ പഴയപള്ളി അങ്കണത്തിൽ നടക്കും.
തിരുനാളിന്‍റെ വിജയകരമായ നടത്തിപ്പിന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, റെക്ടർ ഫാ. ഇമ്മാനുവേൽ മങ്കന്താനം, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. ജേക്കബ് ചാത്തനാട്ട്, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പിൽ, അബ്രാഹം കെ. അലക്‌സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, ടി.സി. ചാക്കോ വാവലുമാക്കൽ, തിരുനാൾ കൺവീനർ സെബാസ്റ്റ്യൻ ജോസ് എള്ളൂകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.