എരുമേലി എം.ഇ.എസ്. കോളേജിൽ ഇന്റർകോളേജിയേറ്റ് ഫെസ്റ്റ് .
എരുമേലി : എംഇഎസ് കോളേജിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഐക്യുഎസി യുടെയും വിവിധ ഡിപ്പാർട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ ഇന്റർകോളേജിയേറ്റ് ഫെസ്റ്റും സ്കൂൾ ഫെസ്റ്റിനും എക്സ്യുബെറൻസ് 2കെ25 നും തുടക്കമായി. മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുൽ സലാം പാറക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ.ഡോ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.
നാക് അക്ക്രഡിറ്റേഷനിലൂടെ ബി പ്ലസ് ഗ്രേഡും എഐസിറ്റിഇ അംഗീകാരവും നേടിയ കോളേജ് മുപ്പതാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ട്രഷർ ഹണ്ട്, ഐഡിയ പിച്ചിങ്, കോഡിങ്, വെബ് ഡിസൈനിങ്, ബെസ്ററ് മാനേജ്മന്റ് ടീം, പ്രോഡക്റ്റ് ലോഞ്ച്, സോളോ ഡാൻസ്, ഫാഷൻ ഷോ, ഗ്രൂപ്പ് സോങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയാണ് ഫെസ്റ്റിലെ മുഖ്യ ഇനങ്ങൾ.
ഷഹീം വിലങ്ങുപാറ, നാസർ ചക്കാലക്കൽ, ആഷിക് യൂസഫ്, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, ഐക്യുഎസി കോഡിനേറ്റർ ലെഫ്.സാബ്ജാൻ യൂസഫ്, ഫെസ്റ്റ് കൺവീനർമാരായ സന്തോഷ്, ബെറ്റി ജോസഫ്, അനുമോൾ ജോസഫ്, രമാദേവി, കോളേജ് യൂണിയൻ ചെയർമാൻ അൻസിൽ തുടങ്ങിയവർ പ്രസംഗിച്ചു.