പഴയപള്ളിയിൽ നടന്ന പുരാവസ്‌തുക്കളുടെ പ്രദർശനം സമാപിച്ചു .

കാഞ്ഞിരപ്പള്ളി: പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടന്ന ഏറെ ശ്രദ്ധയാകർഷിച്ച, പുരാവസ്‌തുക്കളുടെ പ്രദർശനം സമാപിച്ചു.

പഴയപള്ളി അങ്കണത്തിൽ നടന്ന പ്രദർശനത്തിൽ പഴയ കൽഭരണികൾ, എണ്ണ അളക്കുന്ന പാത്രമായ ചോദന, താളിയോല ഗ്രന്ഥം, വിളക്കുകൾ , റാന്തൽ , മണ്ണെണ്ണ തേപ്പുപെട്ടി, കൊതുമ്പു വള്ളം, കാൽപെട്ടികൾ, കുട്ടകം, അരിപ്പത്തായം, ചെമ്പ്, വാർപ്പ്, ആട്ടുതൊട്ടിൽ തുടങ്ങി നിരവധി വസ്തുകൾ പ്രദർശിപ്പി ച്ചിരുന്നു . കത്തീഡ്രലിലെയും ഇടവകയിലെ വിവിധ പഴയ തറവാട് വീടുകളിൽ നിന്നും ശേഖരിച്ച വ പുരാവസ്തുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത് . പ്രദർശനം വെള്ളിയാഴ്ച സമാപിച്ചു.

error: Content is protected !!