സംരംഭകത്വ വികസനത്തിന് അമൽജ്യോതി എൻജിനീയറിങ് കോളേജിന് ദേശീയ അംഗീകാരം

കാഞ്ഞിരപ്പള്ളി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി രാജ്യത്തെ കോളേജുകൾക്ക് അനുവദിക്കുന്ന ഏറ്റവും ഉയർന്ന സ്റ്റാർ റേറ്റിംഗ് ആയ ഫോർ സ്റ്റാർ ലഭിച്ചിരിക്കുന്നു.
സംരംഭകരെ വാർത്തെടുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സാമ്പത്തിക സഹായത്തോടുകൂടി കോളേജിൽ നടത്തിവരുന്ന സംരംഭകത്വം പരിശീലന പരിപാടികൾ , ന്യൂതനാശയ രൂപീകരണത്തിന് വേണ്ടി കോളേജ് ലഭ്യമാക്കിയിരിക്കുന്ന സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കർമ്മ പരിപാടികൾ, വരും വർഷങ്ങളിൽ കൂടുതൽ ന്യൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ സംരംഭകരെ വാർത്തെടുക്കുന്നതിനും ആയി രൂപപ്പെടുത്തിയിട്ടുള്ള നയപരിപാടികൾ , തുടങ്ങിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് കോളേജിന് ഈ അംഗീകാരങ്ങൾ ലഭിച്ചിരിക്കുന്നത്.

ന്യൂതനാശയ വികസനത്തിനായി കോളേജ് ഒരുക്കിയിരിക്കുന്ന പ്രീ ഇൻകുബേഷൻ സംവിധാനങ്ങൾ, വിദ്യാർത്ഥികളുടെ മനസ്സിലുള്ള ആശയങ്ങളെ പ്രോജക്ടുകൾ ആയി മാറ്റുന്നതിനായി ഇന്നവേഷൻ ഐഡിയ Unleashed പദ്ധതിയിലൂടെയുള്ള സാമ്പത്തിക സഹായം, വിവിധ പ്രോജക്ട് മത്സരങ്ങൾക്കും ഹാക്കത്തോൺകളും പങ്കെടുക്കുന്നതിന് വേണ്ടിയുള്ള മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും അടങ്ങിയ മെന്ററിങ് സംവിധാനങ്ങൾ, ആശയങ്ങളെ പ്രോഡക്ടുകൾ ആക്കി മാറ്റുന്നതിന് എഐസിടിയുടെ സാമ്പത്തിക സഹായത്തോടു കൂടെയുള്ള ഐഡിയ ലാബും, ഡിപ്പാർട്ട്മെൻറ് സയൻസ് ടെക്നോളജിയുടെ കീഴിലുള്ള ഫാബ് ലാബും സഹായകമാകുന്നു.

വികസിപ്പിച്ചെടുക്കുന്ന ന്യൂതനാശയങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ഉറപ്പുവരുത്തുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെന്റിന്റെയും, എഐസിടിവിയുടെ കീഴിലുള്ള കപിലാ പദ്ധതി വഴിയും വിദ്യാർത്ഥികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾ രൂപപ്പെടുത്തുന്ന പുതിയ ഉൽപ്പന്നങ്ങളുടെ പേറ്റന്റ് എടുക്കുന്നതിനായി പേറ്റന്റ് ക്ലിനിക്കുകൾ നടത്തിവരുന്നു.

ഇങ്ങനെ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങളെ വാണിജ്യ ഉൽപ്പന്നങ്ങളായി മാറ്റുന്നതിനും അതിനാവശ്യമായ വിപണി കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾ വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകുന്നു. ചെറുകിട വാണിജ്യ സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമായി സഹകരിച്ച് പ്രത്യേക പദ്ധതികൾ രൂപീകരിച്ച നടപ്പിലാക്കി വരുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത ബഹുരാഷ്ട്ര കമ്പനികളുടെ ജീവനക്കാരുടെ വർക് ഫ്രം ഹോം പദ്ധതിയിൽ സഹായിക്കുന്നതിനായി കേരള സ്റ്റാർട്ടർ അഡ്മിഷന്റെ അംഗീകാരത്തോടെയുള്ള leap പദ്ധതി കോളേജിൽ ഒരുക്കിയിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിലും കോളേജിന്റെ സഹായം ലഭ്യമാക്കുന്നതാണ്.

സംരംഭകത്വ വികസനത്തിനും ന്യൂതനാശയ രൂപീകരണങ്ങൾക്കും കോളേജ് നൽകുന്ന പ്രാധാന്യത്തിന് ഉള്ള അംഗീകാരമാണ് ഈ അവാർഡ് എന്ന കോളേജ് ഡയറക്ടർ ഫാദർ ഡോക്ടർ റോയ് എബ്രഹാം പഴയ പറമ്പിൽ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളേജിൻറെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രമങ്ങൾക്ക് ഉത്തേജനം ആകും ഈ അംഗീകാരം എന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലില്ലികുട്ടി ജേക്കബ് അഭിപ്രായപ്പെട്ടു.

error: Content is protected !!