പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് അറിയിച്ചു.

ഏഴിന് വൈകീട്ട് അഞ്ചിന് നൊവേന കൊടിയേറ്റ് – ഇടവക വികാരി ഫാ. സജി പൂവത്തുകാട്, 5.30-ന് കുര്‍ബാന- ഫാ. ജോമിന്‍ നെല്ലിമല, പ്രസംഗം- ഫാ. അഗസ്റ്റിന്‍ പീടികമല. എട്ടിന് രാവിലെ 6.30-ന് കുര്‍ബാന, 4.30-ന് നൊവേന, അഞ്ചിന് കുര്‍ബാന- ഫാ. ജോഷി പുതുപ്പറമ്പില്‍, പ്രസംഗം- ഫാ. മാത്യു വട്ടമാക്കില്‍, 6.30-ന് പൊടിമറ്റം സെന്റ് ജോസഫ്സ് കുരിശടിയിലേക്ക് പ്രദക്ഷിണം, പ്രസംഗം- ഫാ. തോമസ് കോഴിമല, പ്രദക്ഷിണം തിരികെ പള്ളിയില്‍ എത്തിയ ശേഷം ചെണ്ടമേളം, ബാന്‍ഡ്മേളം ഡിസ്പ്ലേ. ഒന്‍പതിന് രാവിലെ 6.30-ന് കുര്‍ബാന, ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം കുരിശടിയില്‍ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം സംഗമിച്ച് പള്ളിയിലേക്ക്, 3.30-ന് നൊവേന, നാലിന് കുര്‍ബാന- കെ.സി.ബി.സി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, പ്രസംഗം – ഫാ. സാംഷൈന്‍, കൊടിയിറക്ക്, സ്നേഹ വിരുന്ന്, ഇടവകദിനാഘോഷം, നാടകം- വിശുദ്ധ പത്രോസ് തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് തിരുനാള്‍ കണ്‍വീനര്‍ സണ്ണി പാമ്പാടിയില്‍, ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍, സാമ്പത്തീക സമിതി സെക്രട്ടറി ജോര്‍ജ് അരീക്കാട്ടില്‍, തിരുനാള്‍ പബ്ലിസിറ്റി കണ്‍വീനര്‍ സിജോ ജോസഫ് മണ്ണൂപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!