പി പി റോഡിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
ഇളങ്ങുളം: അമിത വേഗതയിൽ കയറ്റം കയറി വന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി 11 കെ.വി വൈദ്യുതി പോസ്റ്റിടിച്ചു തകർത്തു. വൈദ്യുതി കമ്പി പൊട്ടി വാഹനത്തിൽ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം ചന്തവളവിൽ വഴിയോരവിശ്രമകേന്ദ്രത്തിനു സമീപമായിരുന്നു അപകടം.
തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം. വാഹന ഉടമ എറണാകുളം ഇടത്തല സ്വദേശി അബ്ദുൾ സലാം (55) ആണ് കാർ ഓടിച്ചിരുന്നത്. 5 പേർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഇവർ എരുമേലിയ്ക്കു പോകുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസും കെ.എസ്.ഇ.ബി.ജീവനക്കാരും സ്ഥലത്തെത്തി മുൻകരുതൽ നടപടി സ്വീകരിച്ചു.