ഷാജി പാമ്പൂരി മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ്

പൊൻകുന്നം: മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റായി ഷാജി പാമ്പൂരിയെ തെരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗമായ ഷാജി പാമ്പൂരി കേരള വാട്ടർ അഥോറിറ്റി ബോർഡ് മെമ്പറും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്.

റിട്ടേണിംഗ് ഓഫീസർ എസ്.സൗമ്യയുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പു നടന്നത്. വൈസ് പ്രസിഡന്റായി മോളി ജോൺ പന്തിരുവേലിയേയും(കേരളാ കോൺഗ്രസ് (എം) തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയാണ് തെരഞ്ഞെടുപ്പു നടന്നത്.

പതിനൊന്നംഗ ഭരണ സമിതിയിൽ സമവായത്തിലൂടെയാണ്  തെരഞ്ഞെടുപ്പു നടന്നത്. എൽ.ഡി.എഫിൽ  കേരളാ കോൺഗ്രസ് (എം) 8, യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ ടേമിൽ  യു.ഡി.എഫ് നേതൃത്വത്തിലുള്ള കമ്മറ്റിയായിരുന്നു ഭരണം നടത്തിയിരുന്നത്.
ഷാജി പാമ്പൂരി, മോളി ജോൺ, മാത്തുക്കുട്ടി ടി.എം, ഷൈല ജോൺ,രാഹുൽ ബി.പിള്ള, ഇമ്മാനുവൽ കെ. ലൂക്ക്, സുജീലൻ കെ.പി.,കാർത്തിക രാജു (കേരള കോൺഗ്രസ്-എം) പി.വി. ജോർജ്, സി.ജി. രാജൻ, സനോജ് പി(യു.ഡി.എഫ്) എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
error: Content is protected !!