മാനേജർ അച്ചന് യാത്രമംഗളങ്ങൾ നേർന്ന് SAPS കുടുബം ..
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ മാനേജരായി മൂന്ന് വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന റവ. ഡോ. ജോൺ പനച്ചിക്കലിന് SAPS കുടുബം ഹൃദ്യമായ യാത്രയയപ്പ് നൽകി. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്‌ക്കൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡൽഹിയിൽ നടന്ന വാക്കോ ഇന്ത്യ ഓപ്പൺ ഇന്റര്‍നാഷണൽ കിക്ക് ബോക്‌സിംഗ് ടൂർണമെന്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിദ ഫാത്തിമയെ ആദരിച്ചു. 44 കിലോഗ്രാമില്‍ താഴെയുള്ള ജൂനിയര്‍ കാറ്റഗറി ഫുള്‍ കോണ്‍ടാക്‌ട് വിഭാഗത്തിലാണ് നിദ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. ടെറാസെന്‍സ് ഒരു ആരംഭഘട്ട മണ്ണിടിച്ചില്‍ കണ്ടെത്തല്‍ സംവിധാനം എന്ന പ്രോജക്ടിന് NCESS -ല്‍ നിന്ന് സാങ്കേതിക പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിച്ച പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ റോഹന്‍ എല്‍ദോസ് മഞ്ഞുമ്മക്കുടിയില്‍, അക്ഷയ് ചന്ദ്, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഐവിന്‍ റോബിന്‍ എന്നിവരെയും ആദരിച്ചു.
സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പി.റ്റി.എ. പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി മാധവ് കുമാര്‍ ബി, അധ്യാപക പ്രതിനിധി ശില്‌പ ആന്റണി, അനധ്യാപക പ്രതിനിധി സുനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍ മറുപടി പ്രസംഗം നടത്തി.
