സ്റ്റുഡന്റ്സ് പോലിസ് പാസിങ് ഔട്ട്‌ പരേഡ് നടത്തി.

എരുമേലി : സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ എസ്പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽ കുമാർ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു സന്ദേശം നൽകി.
എസ്പിസി ജില്ലാ എഡിഎൻഒ ഡി ജയകുമാർ, മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ , പ്രിൻസിപ്പാൾ ജെ പി സെൻ , ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ്, പിടിഎ. പ്രസിഡന്റ് സോയൂസ് പി. തോമസ് എന്നിവർ അഭിവാദ്യം സ്വീകരിച്ചു. വിദ്യാർത്ഥിനികളായ എസ് നെഹില, ലക്ഷ്മി ജി ആധിയാർ എന്നിവർ പരേഡിനു നേതൃത്യം നൽകി.

error: Content is protected !!