ഇളംകാട് മ്ലാക്കരയിൽ  പുരയിടത്തിൽ പുലിയെ  ചത്ത നിലയിൽ കണ്ടെത്തി 

മുണ്ടക്കയം:  കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്  ഇളംകാട് മ്ലാക്കരയിൽ 
പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വനമേഖലയിൽ നിന്നും പുറത്ത്   പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.
പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്.

വണ്ടൻപതാൻ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിച്ചു  എരുമേലി റെയിഞ്ച് ഓഫിസർ , കോട്ടയം ഡി. എഫ്. ഒ തുടങ്ങിയ ഉയർന വനം വകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

ഏകദേശം അഞ്ച് വയസ് പ്രായം വരുന്ന പെൺപുലിയാണ് ചത്തത്.  കുരുക്കിൽ വീണ് ചത്തതാണ് എന്നാണ് പ്രാഥമിക നിഗമനം എന്ന്  വനപാലകർ പറയുന്നത്, ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു , 

വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് ഫ്രീസ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന പുലിയുടെ ശരീരം ശനിയാഴ്ച   വനംവകുപ്പിൻ്റ വെറ്റിനറി  ഡോക്ടർമാരുടെ സംഘത്തിൻ്റെ നേതൃത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വണ്ടൻപതാലിൽ തന്നെ സംസ്കരിക്കുമെന്ന് വണ്ടൻപതാൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ.വി.ഫിലിപ്പ്  അറിയിച്ചു

error: Content is protected !!