പി.സി.ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും തമ്മിൽ പൊതുവേദിയിൽ വാക്പോര്
പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രി ഉദ്ഘാടന വേദിയിലാണു പൂഞ്ഞാർ എം എൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും , മുൻ എംഎൽഎ പി. സി.ജോർജും താമ്മിൽ വാക്‌പോര് നടന്നത്.
പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം രണ്ടു മണിക്ക് അടയ്ക്കുമെന്നും അവിടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും അതു കുളത്തുങ്കൽ ചെയ്യേണ്ട കാര്യമാണെന്നും പറഞ്ഞാണു പി.സി. ജോർജ് പ്രസംഗം ആരംഭിച്ചത്.എംഎൽഎയെ ഇരുത്തി അപമാനിക്കുകയാണെന്നു തെറ്റിദ്ധരി ക്കേണ്ട എന്നു പറഞ്ഞു പ്രസം ഗം തുടർന്ന പി.സി.ജോർജ് മുണ്ടക്കയം ആശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന നിവേദനം മന്ത്രിക്കു എംഎൽഎ നൽകുന്ന ചിത്രം വളരെ വേദനയോടെയാണു കണ്ടതെന്നും പറഞ്ഞതോടെ വേദിയിൽ ഇരുന്ന സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടു.
ഇവിടെ പറയേണ്ട കാര്യം മാത്രം പറഞ്ഞാൽ മതിയെന്നു പറഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് തനിക്ക് സൗകര്യമുള്ളത് താൻ പറയുമെന്നു പി.സി. ജോർജ് തിരിച്ചടിച്ചു. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു വന്നാണു സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രതികരിച്ചത്.അധിക തസ്തികയ്ക്കു സർക്കാർ അനുമതി വേണമെന്നും, അതിനാണു നിവേദനം നൽകിയതെന്നും ഇക്കാര്യം ചർ ച്ച ചെയ്യാൻ വേറെ വികസനവേദി സംഘടിപ്പിക്കാമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എല്ലായിടത്തും വർത്തമാനം പറയും പോലെ ഇവിടെ പറയണ്ടെന്നും എംഎൽഎ പറ ഞ്ഞു. ഒരു എംഎൽഎയോട് പറയാൻ ഇതല്ലാതെ വേദിയേത് എന്നായി പി.സി.ജോർജ്. തർക്കം ഒഴിവാക്കാൻ സംഘാടകരും ഇടപെട്ടു.
കൂടുതൽ തർക്കത്തിനു നിൽക്കാതെ മറ്റു വിഷയങ്ങളിലേക്ക് പി.സി.ജോർജ് പ്രസംഗം മാറ്റി. എംഎൽഎ ഇരിപ്പിടത്തിലേക്കും തിരികെ പോയതോടെ രംഗം ശാന്തമായി. നടന്നതിനൊക്ക മൂക സാക്ഷിയായി കേന്ദ്ര മന്ത്രി അഡ്വ ജോർജ് കുര്യൻ വേദിയിൽ ഇരുന്നു .