പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം 27 മുതൽ ..

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം 27 മുതൽ മാ ർച്ച് നാലുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അ റിയിച്ചു.
27നു വൈകുന്നേരം 4.30ന് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽനിന്ന് കൊടിയെഴുന്നള്ളിപ്പ്. 5.30ന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വ ത്തിലും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതി രിയുടെ സഹകാർമികത്വത്തിലും കൊടിയേറ്റ്. രാത്രി ഏഴിന് എൻഎ സ്എസ് യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ കലാവേദി ഉദ്ഘാ ടനം ചെയ്യും. തുടർന്ന് തിരുവാതിര, വീരനാട്യം, കൈകൊട്ടിക്കളി, എ ട്ടിന് നടനമാധുരി.

രണ്ടാം ഉത്സവദിനം മുതൽ ദിവസവും രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം 4.30ന് കാഴ്‌ചശ്രീബലി എന്നിവയുണ്ട്. 28, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 11 മുതൽ ഉത്സവ ബലിദർശനമുണ്ട്. 28നു രാത്രി ഏഴിന് ഡിവോഷണൽ ഫ്യൂഷൻ. മാർച്ച് ഒന്നിന് രാത്രി ഏഴിന് ഭജന. രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് മേജർ സെറ്റ് കഥകളി, രാത്രി ഏഴിന് ശാസ്ത്രീയനൃത്തം, 7.45ന് കിണ്ണം തിരു വാതിര, 8.15ന് തിരുവാതിര, 8.45ന് കരോക്കെ ഗാനമേള.

മൂന്നിന് ഉച്ച യ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, രണ്ടിന് സ്തോത്രനാമാവലി ജപം, രാത്രി ഏഴിന് അക്ഷരശ്ലോകസദസ്, 7.30ന് നാടകം. നാലിന് രാവിലെ 4.30ന് എണ്ണക്കുടം, ഏഴിന് ശ്രീബലി, 10ന് ഭജനാമൃതം, 11ന് കുംഭകുട നൃത്തം, രണ്ടിന് ആറാട്ടുബലി, രാത്രി ഏഴിന് നാടൻപാട്ടുകളും കലാ രൂപങ്ങളും, 7.15ന് എതിരേൽപ്പും ദീപക്കാഴ്‌ചയും, 7.45ന് ആറാട്ടുവിള ക്ക്, ദീപഗോപുരം, 9.30ന് നൃത്തനാടകം.

പ്രതസമ്മേളനത്തിൽ എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം. എസ്. മോഹൻ, സെക്രട്ടറി എം.എസ്. രതീഷ്‌കുമാർ, ദേവസ്വം പ്രസി ഡന്റ് പി.കെ. ബാബുക്കുട്ടൻ നായർ, സെക്രട്ടറി വി.ആർ. രാധാകൃഷ്ണ കൈമൾ, കെ.പി. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!