ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രകടനവും യോഗവും നടത്തി
പൊൻകുന്നം: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ആശാ വർക്കർ പി.സി.ത്രേസ്യാമ്മ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സച്ചിൻ പുളിക്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് സനോജ് പനക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ജയകുമാർ കുറിഞ്ഞിയിൽ, ശ്യാം ബാബു, ടി.ആർ.ബിനേഷ്, സൂരജ്ദാസ്, എ.ടി.ഷിഹാബുദീൻ, അനന്ദു ജി.കൃഷ്ണ, ബിജു മുണ്ടുവേലി, ഇ.ജെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.