57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ; ഭവനനിര്‍മ്മാണത്തിനും, ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്..

കാഞ്ഞിരപ്പള്ളി :2025-26 വര്‍ഷത്തില്‍ 57 കോടി 14 ലക്ഷത്തി മുപ്പത്തി ഓരായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒന്ന് രൂപ വരവും, 57 കോടി 9 ലക്ഷത്തി മുപ്പത്തി ഓരായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒന്ന് രൂപ ചെലവും 5 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വര്‍ഷത്തെ മിച്ച ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചു. പ്രസിഡന്‍റ് അജിതാ രതീഷ് ആമുഖ പ്രസംഗം നടത്തി.

റബര്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്തുകളും, കൃഷിഭവന്‍ വഴിയും വിതരണം നടത്തി റബ്ബര്‍ വില ഉയര്‍ത്താന്‍ നടപടി . തിരുവിതാംകൂറിന്‍റെ ഝാന്‍സിറാണിയെന്നറിയപ്പെടുന്ന ധീരവനിതയും കാഞ്ഞിരപ്പള്ളിയുടെ അഭിമാനവുമായ അക്കാമ്മചെറിയാന്‍റെയും, ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റെയും സ്മാരകം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിക്കും…..
കാഞ്ഞിരപ്പള്ളിയില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കും. മുണ്ടക്കയം ഗവ. ആശുപത്രിയില്‍ രാത്രി കിടത്തി ചികില്‍സ ആരംഭിക്കും.എരുമേലി ഗവ. ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, എല്‍.എസ്.ജി.ഡി. ജീവനക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, വി.ഇ.ഒ.മാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു

error: Content is protected !!