എ. വി. റസൽ അനുസ്മരണം നടത്തി
കാഞ്ഞിരപ്പള്ളി : സി പി ഐ എംകാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച എ വി റസൽ അനുസ്മരണം നടത്തി. ഗവ.ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് , സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ് ,ഡി സി സി സെക്രട്ടറി അഡ്വ: പി എ ഷമീർ , സി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ.എം എ ഷാജി, കേരളാ കോൺഗ്രസ് (എം) നേതാവ് ഷാജൻ മണ്ണംപ്ലാക്കൽ, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ., പി ഷാനവാസ്, എൻ സി പി ദേശീയ കൗൺസിൽ അംഗം പി എ താഹ ,
ഷെമീർ ഷാ, ജോസ് മടുക്കക്കുഴി, പി എം സലാം, കെ എച്ച് റസാക്ക്, തങ്കമ്മ ജോർജ് കുട്ടി, വി പി ഇസ്മായിൽ , വി സജിൻ വട്ടപ്പള്ളി, പി എസ് സുരേന്ദ്രൻ , പി കെ നസീർ എന്നിവർ സംസാരിച്ചു.