പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ കൊടിയേറി

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകീട്ട് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിയെഴുന്നള്ളിച്ചു കൊണ്ടുവന്നു. തുടർ ന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ
കൊടിയേറ്റ് നടത്തി. തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമായിരുന്നു കൊടിയേറ്റ്. എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ കലാവേദി ഉദ്ഘാടനം ചെയ്തു. എം.രാമകൃഷ്ണൻ നായർ രചിച്ച ആധ്യാത്മിക പാഠപുസ്തകം പാദതീർഥം പ്രകാശനം ചെയ്തു. തുടർന്ന് തിരുവാതിര, വീരനാട്യം, കൈകൊട്ടിക്കളി, നടനമാധുരി എന്നിവ നടന്നു.

രണ്ടാംഉത്സവദിനമായ ഇന്നു മുതൽ ദിവസവും രാവിലെ എട്ടിന് ശ്രീബലി, 4.30-ന് കാഴ്ചശ്രീബലി എന്നിവയുണ്ട്. 28, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ 11 മുതൽ ഉത്സവബലിദർശനമുണ്ട്.

ഇന്ന് വൈകീട്ട് ഏഴിന് ഡിവോഷണൽ ഫ്യൂഷൻ. മാർച്ച് ഒന്നിന് വൈകീട്ട് ഏഴിന് ഗുരുവായൂർ ഭജനമണ്ഡലിയുടെ ഭജന. മാർച്ച് രണ്ടിന് പകൽ രണ്ടിന് മേജർസെറ്റ് കഥകളി അംബരീഷചരിതം, വൈകീട്ട് ഏഴിന് ശാസ്ത്രീയനൃത്തം, 7.45-ന് കിണ്ണം തിരുവാതിര, 8.15-ന് തിരുവാതിര, 8.45-ന് കരോക്കെ ഗാനമേള. മൂന്നിന് ഒന്നിന് മഹാപ്രസാദമൂട്ട്, രണ്ടിന് ഭക്തജനസംഗമവും രണ്ടായിരത്തിലേറെ പേർ പങ്കെടുക്കുന്ന സ്തോത്രനാമാവലി ജപവും, വൈകീട്ട് ഏഴിന് മീനടം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയകാവ് ദേവസ്വത്തിന്റെ ജഗദംബിക അക്ഷരശ്ലോക കളരിയുടെ അക്ഷരശ്ലോകസദസ്, 7.30-ന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ.

നാലിന് ആറാട്ടുത്സവം രാവിലെ 4.30-ന് എണ്ണക്കുടം, ഏഴിന് ശ്രീബലി, 10-ന് ഭജനാമൃതം, 11-ന് കുംഭകുടനൃത്തം, രണ്ടിന് ആറാട്ടുബലി, മൂലകുന്നുവഴി ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിന് രഥത്തിൽ എഴുന്നള്ളത്ത്, വൈകീട്ട് ഏഴിന് ചാലക്കുടി ഫോക് ബാൻഡിന്റെ ഉണർത്ത് നാടൻപാട്ടുകളും കലാരൂപങ്ങളും, 9.30-ന് കൊല്ലം കൃഷ്ണശ്രീയുടെ നൃത്തനാടകം ദേവകീനന്ദനൻ. വൈകീട്ട് ആറിന് ആറാട്ടിന് ശേഷം ആനപുറത്ത് ഏഴിന് തിരിച്ചെഴുന്നള്ളത്ത്, വടക്കുംഭാഗം വേലകളിസംഘത്തിന്റെ വേലകളി.

വൈകീട്ട് 7.15-ന് മറ്റത്തിൽപ്പടിയിൽ ശ്രീമഹാദേവ വെള്ളാള യുവജനസംഘത്തിന്റെ എതിരേൽപ്പും ദീപക്കാഴ്ചയും, 7.45-ന് പാറക്കടവിൽ ദേവീതീർഥം സേവാസമിതിയുടെ ആറാട്ടുവിളക്ക്, ദീപഗോപുരം, എട്ടിന് മഞ്ഞപ്പള്ളിക്കുന്നിൽ ഹിന്ദു ഐക്യവേദിയുടെ സ്വീകരണം, കോട്ടയം ശ്രീകുമാറിന്റെ ഈശ്വരനാമജപം, സമൂഹപ്പറ, ഒൻപതിന് കരയോഗം പടിയിൽ വരവേൽപ്പ്. രാത്രി ഒന്നിന് പൊൻകുന്നം ടൗണിൽ താലപ്പൊലിയോടെ ആറാട്ടുവരവ് എതിരേൽപ്പ്, കുമാരനല്ലൂർ അരുൺകുമാറും സംഘവും പഞ്ചവാദ്യം അവതരിപ്പിക്കും.

error: Content is protected !!