എഴുത്തും വായനയും മുഴുവൻ ആളുകളിലേക്കും എത്തിക്കുവാൻ നിരക്ഷരരായവരുടെ സർവ്വേ ആരംഭിച്ചു

മുണ്ടക്കയം. : കോട്ടയം ജില്ലയിലെ മുഴുവൻ ആളുകളിലേക്കും, എഴുത്തും വായനയും എത്തിക്കുവാനായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ,നിരക്ഷരരായവരുടെ സർവ്വേ ആരംഭിച്ചു.
മുണ്ടക്കയം പഞ്ചായത്തിലെ സർവ്വേ പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി അനിൽകുമാർ, ഷിജീ ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ സിനിമോൾ തടത്തിൽ,
ജിനീഷ് മുഹമ്മദ്, പ്രസന്ന ഷിബു,പ്രേരക് മാർ എന്നിവർ പങ്കെടുത്തു

error: Content is protected !!