വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 19 മുതൽ

വാഗമൺ : ടൂറിസം വകുപ്പിന്റെ വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിങ് ആക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 19 മുതൽ 23 വരെ വാഗമണ്ണിൽ നടക്കും. നാല്പതിലധികം വിദേശ ഗ്ലൈഡർമാർ ഉൾപ്പെടെ 75 മത്സരാർഥികൾ പങ്കെടുക്കും.

വാഗമണിലെ പാരാഗ്ലൈഡിങ് സാധ്യതകൾ അന്താരാഷ്ട്രതലത്തിൽ എത്തിക്കുക, സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 22-ന് വാഗമണ്ണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്. ഫെഡറേഷൻ എയ്റോനോട്ടിക് ഇന്റർനാഷണൽ (എഫ്എഐ), എയ്റോ ക്ലബ്ബ് ഓഫ് ഇന്ത്യ (എസിഐ), ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിങ് സ്‌കൂൾ ഇന്ത്യ (ഒഎൽ പിഎസ്ഐ) എന്നിവയുടെ സാങ്കേതികപിന്തുണ യും ഉണ്ടാകും.

അഞ്ച് ദിവസത്തെ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, ന്യൂസീലൻഡ്, ഓസ്ട്രേലിയ, യുഎസ്., യുകെ., നേപ്പാൾ, ബെൽ ജിയം, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ്ലൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ ഉണ്ടാകും.

ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള ആഭ്യന്തര മത്സരാർഥികളും പങ്കെടുക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1.5 ലക്ഷം രൂപയും, രണ്ടാംസ്ഥാനത്തിന് ഒരു ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയും നൽകും.

പാരാഗ്ലൈഡിങ് മത്സരങ്ങളോടനുബന്ധിച്ച് വാഗമൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും ആലോചന യുണ്ട്. വാഴൂർ സോമൻ എംഎൽഎയുടെ അധ്യ ക്ഷതയിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ചേർന്ന ആലോചനായോഗത്തിലാണ് ഇത് സംബന്ധിച്ച ആശയം രൂപപ്പെട്ടത്. ഫെസ്റ്റിവൽ ദിവസങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനഫീസ് ഒഴിവാക്കു ന്നകാര്യം ആലോചിക്കുന്നുണ്ട്.

error: Content is protected !!