നന്മ നിറഞ്ഞ ലാലേട്ടൻ ആനോണിന്റെ സ്വപ്നം സഫലമാക്കി.

കാഞ്ഞിരപ്പള്ളി ചിറക്കടവ് കത്തലാങ്കൽപ്പടി കല്ലുക്കുളങ്ങര സലീലൻ ഏബ്രഹാമിന്റെയും ജെസിയുടെയും രണ്ടാമത്തെ മകനാണ് ആനോൺ(20). സെറിബ്രൽ പൾസി ബാധിച്ച ആനോണിന്റ ദീർഘനാളത്തെ ആഗ്രഹമായിരുന്നു നടൻ മോഹൻലാലിനെ നേരിൽ കാണണമെന്നത്.
നന്മ നിറഞ്ഞ ലാലേട്ടൻ നേരിട്ടെത്തി ആനോണിന്റെ സ്വപ്നം സഫലമാക്കി.

ആനോണിന്റെ മനസ്സിൽ 5 വയസ്സു മുതൽ കയറിക്കൂടിയതാണു ലാലേട്ടൻ. മോഹൻലാലിന്റെ സിനിമകളും പാട്ടുകളുമാണ് ഹരം. ആനോണിന്റെ സ്വപ്നം സഫലമാക്കാൻ അച്ഛൻ സലീലൻ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമുള്ള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചു.

ഇവർ അറിയിച്ചതിനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച വണ്ടിപ്പെരിയാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് ആനോണും കുടുംബവും മോഹൻലാലിനെ കണ്ടത്. സത്യൻ അന്തിക്കാടിന്റെ ഹൃയപൂർവം എന്ന സിനിമയുടെ ചി ത്രീകരണത്തിനിടെയാണു മോഹൻലാൽ ആനോണിനും കുടുംബത്തിനുമൊപ്പം 15 മിനിറ്റ് ചെലവഴിച്ചത്. കുടുംബത്തിനുമൊപ്പം ഫോട്ടോയും വിഡിയോയും എടുത്ത്, വീണ്ടും കാണാം എന്ന വാക്ക് നല്കിയയാണ് ലാലേട്ടൻ പിരിഞ്ഞത് . സ്വപ്നം സാഫല്യം ആയ സന്തോഷത്തിൽ ആരോണും തിരികെ വീട്ടിലേക്ക് യാത്ര്യയായി.

error: Content is protected !!